Friday 1 July 2016

Rs .85
മനസ്സാണ്  എല്ലാ വിജയപരാജയങ്ങള്ക്കും  ആധാരം . മനസ്സ് നന്നായാല് മറ്റെല്ലാം നന്നാവും. മുഖസൗന്ദര്യം നേടാനുള്ള ആദ്യവഴി മനസ്സ്  പറയുന്നത്  കേള്ക്കുക എന്നതാണ് . ചിലപ്പോഴെങ്കിലും നിങ്ങളുടെ മനസ്സ് പറയാറില്ലേ നിങ്ങള്  സുന്ദരിയാണെന്ന്. എന്നാല്  ബുദ്ധി , കൂടുതല്  തവണ നിങ്ങളോട് പറയുന്നത് സൗന്ദര്യം തീരെ പോരാ എന്നായിരിക്കും.അതില്  ചെറിയൊരു ശതമാനം മാത്രമേ സത്യമുള്ളൂ. മറ്റുള്ളവരെ അപേക്ഷിച്ചു ചിലപ്പോള്  നിങ്ങള്ക്ക്  നിറം കുറവായിരിക്കാം, അതുകൊണ്ട്  സൗന്ദര്യം ഇല്ല എന്നല്ല അതിനര്ഥം. ഉള്ള സൗന്ദര്യം വര്ദ്ധിപ്പിക്കാന്  ആദ്യത്തെ പടി , സ്വയം സൗന്ദര്യം ഉള്ള ആളാണെന്ന്  തിരിച്ചറിയുകയും അത് വിശ്വസിക്കുകയും ചെയ്യുക എന്നതാണ്. 
                              
                    ത്വക്ക് ആണ്  ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, പ്രിയപ്പെട്ടതും, വിലപിടിപ്പുള്ളതുമായ സംഗതികളില്  ഒന്ന്. അതുകൊണ്ട്  ചര്മ്മ സംരക്ഷണത്തിന്  കൂടുതല് പ്രാധാന്യം നല്കേണ്ടതുണ്ട് . മേക്ക്അപ് തീരെ ഉപയോഗിക്കാത്ത ആളാണെങ്കില്ക്കൂടിയും ക്ലെന്സിങ്ങും മോയ്സ്റ്റുറൈസിംഗും ഇടക്ക് ചെയ്യുന്നത് നല്ലതാണ്.
                 
               നല്ല ഭക്ഷണം കഴിക്കുന്നത് സ്വാഭാവിക സൗന്ദര്യവര്ധനവിന് സഹായിക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം തന്നെ പ്രോട്ടീന്  അടങ്ങിയ ഭക്ഷണവും ഉള്പ്പെടുത്തുക.
                    
                   ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക. പരമാവധി ഗ്രീന് ടീ കുടിക്കുക. ഇവ രണ്ടും ചര്മ്മത്തെ ഫ്രഷും യൗവ്വനയുക്തവുമാക്കി നിലനിര്ത്താന് സഹായിക്കും.

No comments:

Post a Comment